നവാഗതനായ പ്രദീപ് എം നായര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത വിമാനം എന്ന പുത്തന്‍ സിനിമ ഇൻ്റര്‍നെറ്റില്‍ പ്രചരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തീയറ്ററില്‍ എത്തിയ ചിത്രത്തിന്റെ വ്യാജ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായത്.
പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകന്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണവുമായി തീയറ്ററില്‍ തുടരുകയാണ്. ഇതിനിടയിലാണ് ചിത്രത്തിൻ്റെ വ്യാജന് ഇന്റര്‍നെറ്റില്‍ എത്തിയത്. ഇത് അണിയറ പ്രവര്‍ത്തകര്‍ക്ക് ഇരുട്ടടി ആയിരിക്കുകയാണ്. അടുത്തിടെ പുലിമുരുഗന്, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളുടെ വ്യാജനും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.