ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ പാകിസ്താന് നടത്തിയ പ്രകോപന രഹിതമായ ആക്രമണത്തിന് ഇന്ത്യ ചുട്ടമറുപടി നല്കി. തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ മൂന്ന് പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടു. ഇക്കാര്യം പാകിസ്താന് സൈന്യത്തിൻ്റെ പ്രചാരണ വിഭാഗമായ ഇൻ്റര്‍ സര്‍വീസസ് പബ്ലിക് സര്‍വീസസ് അവരുടെ വെബ്സൈറ്റില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നിയന്ത്രണ രേഖയിലെ റൗലകോട്ട് സെക്ടറില്‍ റാഖ്ചിക്രിയില് ആണ് ഇന്ത്യ പ്രകോപനമില്ലാതെ വെടിവയ്പ് നടത്തിയതെന്ന് വെബ്സൈറ്റില്‍ പറയുന്നു. മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് പറയുന്നു. പാകിസ്താന് അധീന കശ്മീരിൻ്റെ ഭാഗമാണ് റൗലകോട്ട്.
എന്നാല്‍ പാകിസ്താൻ്റെ ആരോപണം ഇന്ത്യ നിഷേധിച്ചു. ഏറ്റുമുട്ടലിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇന്ത്യ വ്യക്തമാക്കി.