കൊട്ടാരക്കര: രണ്ടര കോടിയോളം രൂപാ വീസ വാഗ് ദാനം ചെയ്ത് തട്ടിയെടുത്ത പ്രതികളായ ബിജുവിൻ്റെയും മക്കളായ ഹരികൃഷ്ണന്, ഗിരികൃഷ്ണൻ്റെയും സ്വ ത്തുക്കള്‍ കണ്ടുകെട്ടാന്‍ പോലീസ് തിരുമാനിച്ചു. അവരുടെ സ്വത്ത് വകകളുടെ കണക്ക് നല്കാന് രജിഷ്ട്രേഷന് ഐ.ജിക്ക് കത്ത് നല്‍കിയതായി പോലീസ് അറിയിച്ചു. തട്ടിയെടുത്ത തുകയില്‍ ഒരു കോടിയോളം രൂപാ ബിജുവിനും മകന് ഹരികൃഷ്ണനും നല്‍കിയതായി മുഖ്യപ്രതി പ്രിന്‍സ് സക്കറിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗിരികൃഷ്ണ നെ വീണ്ടും ചോദ്യം ചെയ്തു.
