കൊച്ചി: എറണാകുളം ടിഡി റോഡില്‍ ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തില്‍ തീപ്പിടിത്തം. രാവിലെ ആറരയോടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. അഗ്നി ശമനസേനയെത്തി തീ അണച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം റീജ്യണല്‍ ഓഫീസിൻ്റെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. നിരവധി രേഖകളടക്കം വന്‍ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്.
കെഎസ്ഇബി സംഘമടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് ഉദ്യോഗസ്ഥരെത്തി തീപിടിത്തത്തില്‍ അവശേഷിക്കുന്ന രേഖകള്‍ പരിശോധിച്ചുവരികയാണ്.