വടകര: ദേശീയപാതയില്‍ ടാറിങ് ആരംഭിച്ചതോടെ റോഡിൻ്റെ ഉയരം വീണ്ടും കൂടി. ഇതോടെ രണ്ടുവശങ്ങളില്‍നിന്ന് ദേശീയപാതയിലേക്ക് കയറണമെങ്കില്‍ വാഹനങ്ങള്‍ക്ക് ഏറെ കഷ്ടപ്പെടേണ്ട സ്ഥിതിയായി. പലയിടത്തും ടാര്‍ചെയ്ത ഭാഗവും താര് ചെയ്യാത്ത ഭാഗവും തമ്മില്‍ ഒരടിയോളം വ്യത്യാസമുണ്ട്. ഇത് ബൈക്കുകള്‍ക്കും,കാറുകള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അയനിക്കാട് മുതല്‍ കൈനാട്ടി വരെയുളള ദേശീയപാതയിലാണ് നവീകരണം തുടങ്ങിയത്.
