തിരുവനന്തപുരം: സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവനയില്‍ ഡിജിപി ജേക്കബ് തോമസിന് സസ്പെന്ഷന്. ജേക്കബ് തോമസ് നിലവില്‍ ഐഎംജി ഡയറക്ടറാണ്.
പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്ന വിലയിരുത്തലിലാണ് നടപടി. കഴിഞ്ഞ ഒന്‍പതിന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജേക്കബ് തോമസിൻ്റെ വിവാദപ്രസ്താവന.
അഖിലേന്ത്യാ സര്‍വീസ് നിയമം 3(1എ) പ്രകാരമാണ് നടപടി. സംസ്ഥാനതാൽപര്യത്തിന് വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് നീക്കാമെന്ന് ചട്ടത്തില്‍ പറയുന്നു.