ന്യൂഡല്‍ഹി: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്ര കുമാര്‍ രാജ്യസഭാ അംഗത്വം രാജിവച്ചു. രാജ്യസഭാ അധ്യകഷന് വെങ്കയ്യ നായിഡുവിനാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് രാജി. നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീരേന്ദ്ര കുമാര്‍ നേരത്തേ പറഞ്ഞിരുന്നു. വിമത വിഭാഗം ശരത് യാദവിനൊപ്പം നില്‍ക്കാനാണ് വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള കേരള ഘടകം ശ്രമിക്കുന്നത്.