വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങരയില്‍ യുവദമ്പതിമാരെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വാലുമേല് പറമ്പില്‍ സുരാജ് (36), ഭാര്യ പുത്തൂര്‍ സ്വദേശിനി സൗമ്യ (30) എന്നിവരെയാണ് നെല്ലിക്കുന്ന് കോളനിയിലെ വാടകവീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസമാണ് മരണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
കുമരനെല്ലൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവന്നിരുന്ന സുരാജിനെ തിങ്കളാഴ്ച രാവിലെ അയല്‍ക്കാര്‍ കണ്ടിരുന്നു. രാവിലെ എട്ടിനുശേഷം വീടിനുള്ളില്‍ പുക ഉയരുന്നതു കണ്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടത്.