ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഔദ്യോഗികമായി ഏറ്റെടുത്തു. രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് പ്രസിഡൻ്റ് പദവി രാഹുല്‍ ഔദ്യോഗികമായി ഏറ്റെടുത്തത്. സ്ഥാനാരോഹണ ചടങ്ങില്‍ കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡൻ്റ് എംഎം ഹസന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.