കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തിൽ പിതാവും മകനുമടക്കം മൂന്ന് പേർ മരിച്ചു. കോട്ടയം കുമാരനെല്ലൂർ സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകൻ ടി.ആർ. അരുൺ പ്രസാദ്, ബന്ധു ചന്ദ്രൻ നായർ എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം.
നെടുമ്പാശേരി വിമാനത്താവളത്തിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ കൊച്ചി മെട്രോയുടെ തൂണിലിടിച്ചതിന് ശേഷം ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന അരുൺ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.
മൃതദേഹം കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കോട്ടയത്തെത്തിക്കും.