തിരുവല്ല: ദുബായിൽ വിസിറ്റ് വിസയിൽ എത്തിച്ചേർന്ന പാസ്റ്റർ സാജൻ ജോർജ് (തലവടി തിരുവല്ല ) പെട്ടന്നുണ്ടായ ഹൃദയാഖാതത്തെത്തുടർന്നു ഷാർജയിൽ ഉള്ള കുവൈറ്റി ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിൽ ആയിരുന്നു . ശരീര അവയവങ്ങളുടെ പ്രവർത്തന ക്ഷമത എൺപത്തി അഞ്ചു ശതമാനവും നിലച്ച അവസ്ഥയിൽ ആയിരുന്നു. ഇന്ത്യൻ സമയം 9 pm ന് ആശുപത്രിയിൽ വച്ച് ആണ് മരണം സംഭവിച്ചത്. സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടുന്ന ആ കുടുംബത്തെ സഹായിക്കാൻ സന്മനസ്സുള്ള ദൈവ മക്കൾ മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
