ഇടുക്കി: കുളമാവിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മുരിക്കാശേരി തടത്തിൽ അമൽ ബെന്നി (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. തോപ്രാംകുടി മണ്ണാത്തിപ്പാറയിൽ വിഷ്ണുപ്രസാദിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.