ആലുവ: തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന തെരുവുനായ വിമുകത ഇന്ത്യക്ക് വേണ്ടിയുള്ള സമരപരിപാടിക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്. സാധാരണക്കാരെയും പാവപ്പെട്ടവരെയും തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവന് പ്രധാനമന്ത്രിക്ക് 10 ലക്ഷം പേര് ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിക്കുന്ന രണ്ടാംഘട്ട സമരപരിപാടികളുടെ ഉദ്ഘാടനം വി.എസ്. നിര്‍വഹിച്ചു.
