തിരുവനന്തപുരം: ലോക സിനിമയുടെ പൂക്കാലം ഡിസംബറിൻ്റെ തണുത്ത പ്രഭാതത്തില്‍ അനന്തപുരിയുടെ മണ്ണിലേക്കിറങ്ങി വന്നു. ഇനി 15 വരെ നഗരത്തില്‍ സിനിമയുടെ മേളത്തിമിര്‍പ്പ്. ഒരിക്കല്‍ക്കൂടി ലോക സിനിമാ ജാലകത്തിലേക്ക് മിഴിതുറക്കാനുള്ള തയ്യാറെടുപ്പുകളോടെ അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് നഗരം. ഇതിനോടകം തന്നെ കേരളത്തിനകത്തും പുറത്തുനിന്നുമായി സിനിമാസ്വാദകര്‍ നഗരത്തില്‍ ചേക്കേറിയിട്ടുണ്ട്. ഇനി ഒരാഴ്ച നഗരത്തില്‍ ചലച്ചിത്രപ്പൂരം
