കാഞ്ഞങ്ങാട്: അനധികൃതമായി റോഡുകള്‍ കുഴിക്കുന്നത് ഇനിമുതല്‍ ക്രിമിനല്‍കുറ്റം. റോഡ് മധ്യത്തിലൂടെ കേബിളിടുന്നത് തടഞ്ഞും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയുമുള്ള ഉത്തരവ് പൊതുമരാമത്ത് ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് നിര്‍ദ്ദേശം സംസ്ഥാനത്തെ മുഴുവന്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ ലഭിച്ചു കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം.
മഴക്കാലത്ത് റോഡ് കുഴിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കും. കേബിള്‍, പൈപ്പ് ലൈന്‍ എന്നിവ സ്ഥാപിക്കുന്നത് കര്‍ശന നിബന്ധനകളും ഏര്‍പ്പെടുത്തും. ഇത്തരം ആവശ്യങ്ങള്‍ക്ക് റോഡിൻ്റെ ടാറിംഗുള്ള ഭാഗം ഒഴിവാക്കി മാത്രമേ ഉപയോഗിക്കാവൂ. റോഡ് മുറിച്ചുകടന്ന് കുഴികള്‍ എടുക്കണമെങ്കില്‍ വിശദമായ പ്ലാനും റൂട്ടും പൊതുമരാമത്ത് വകുപ്പിന് നല്കി നിശ്ചിത ഫീസ് അടച്ച് മുന്‍കൂര്‍ അനുമതി നല്‍കണം.
ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് ഇതിന്റെ ചുമതല. പൈപ്പ് ലൈന്‍ പൊട്ടുന്നതുപോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ വാട്ടര്‍ അതോറിറ്റിക്ക് റോഡ് കുഴിക്കാന്‍ പ്രത്യേക അനുമതി നല്‍കും.