ന്യൂഡല്‍ഹി: ( 07.12.2017) ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ താജ് മഹല്‍ രണ്ടാം സ്ഥാനത്ത് . യുനസ്കോയുടെ പൈതൃക സ്ഥലങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ അഭിമാനമായ താജ്മഹല്‍ ഇടം നേടിയത്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് നിര്‍മിച്ച പ്രണയത്തിെന്റ ഇൗ നിത്യസ്മാരകം 80 ലക്ഷത്തിലധികം പേരാണ് ഒരു വര്‍ഷം സന്ദര്‍ശിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രത്തിെന്റ പട്ടികയില്‍ ആദ്യസ്ഥാനം കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടിനാണ്. 12 ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായി അറിയപ്പെടുന്നത് ആങ്കര്‍വാട്ട് ആണ്.
ട്രിപ് അഡ്വൈസര്‍ എന്ന ഒാണ്‍ലൈന്‍ യാത്രാ പോര്‍ട്ടലാണ് സര്‍വേ സംഘടിപ്പിച്ചത്. യുനസ്കോയുടെ പ്രകൃതിദത്ത, സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ നിന്ന് ലോകത്താകമാനമുള്ള വിനോദ സഞ്ചാരികള്‍ തെരഞ്ഞെടുത്തവയാണ് ഇവ.