കാസര്‍കോട്: കാസര്‍കോട്ടു നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആര് ടി സി വോള്‍വോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ കാസര്‍കോട് സ്വദേശിനിയടക്കം മൂന്നു പേര് മരണപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കര്‍ണാടക സഹലാപുരത്തിനും ഹാസനും ഇടയില്‍ ആലൂര് എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
