ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി മുതിര്‍ന്ന നേതാക്കളുടെ വകയായും വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി 90 സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാനും വരണാധികാരിയുമായ മുല്ലപ്പള്ളി രാമചന്ദ്രനു മുമ്പാകെയാണ് രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് അതോറിറ്റി ആസ്ഥാനമായ 24-അക്ബര്‍ റോഡില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പണം. ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും.