തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ടവര്‍ക്കായി പൂന്തുറയിലെ മത്സ്യതൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ.
പുറംകടലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും, എന്നാല്‍ അനാവശ്യമായി ബഹളംവയ്ക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി വിമര്‍ശിച്ചു.
അതേസമയം കടലില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും.