മരം മുറിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ട് രണ്ട് വര്‍ഷം
പി.ഡബ്യൂ.ഡി അധികൃതര്‍ മൗനം പാലിക്കുന്നു
കൊട്ടാരക്കര: തൃക്കണമംഗല്‍ കോടതിക്ക് സമീപം വര്‍ഷങ്ങളായി അപകടഭീക്ഷണിയായി നില്ക്കുന്ന മരം നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് കളക്ടര്‍ക്ക് പരാതി നല്കി. എന്നാല്‍ കളക്ടറുടെ നിര്‍ദ്ദേശം പി.ഡബ്യൂ.ഡി എത്രയും വേഗം മരം മുറിച്ച് മാറ്റണം എന്നായിരുന്നു. കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ട് ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പിഡബ്യൂഡി അ ധികൃതര്‍ ഇതുവരെ നടപടികള്‍ ഒന്നും സ്വീകിരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകള്‍ ക്ക് മുന്‍പ് സ്കൂള്‍ മുറ്റത്ത് മരം പുഴുത് വീണ് വിദ്യാര് ത്ഥികള് മരിച്ച സംഭവത്തെ തുടര്‍ന്ന് അപകട ഭീക്ഷണിയായ മരങ്ങളെ സംബന്ധി ച്ച റിപ്പോര്‍ട്ട് കളക്ടര്‍ തേടിയപ്പോഴാണ് നാട്ടുകാര്‍ പരാ തി സമര്‍പ്പിച്ചത്. എന്നാല്‍ അധികാരികള്‍ അപകടമുണ്ടായതിന് ശേഷം മാത്രമേ പരിഹാരം കാണു എന്ന പി ടിവാശിയിലാണ്. മരം പുഴു ത് വീണാല്‍ വ്യാപാരികള്‍ ക്കും യാത്രകാര്‍ക്കും കോടതിയുടെ സുഗമമായ നടത്തിപ്പിനും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും.