തിരുവനന്തപുരം: കടലില്‍ കാണാതായ 20ഒാളം ബോട്ടുകള്‍ കണ്ടെത്തിയതായി വിവരം. വ്യോമസേനയുടെ നിരീക്ഷണ ഹെലികോപ്റ്ററുകളാണ് അറബിക്കടലില്‍ ബോട്ടുകള്‍ കണ്ടെത്തിയത്. കേസ്റ്റ് ഗാര്‍ഡിൻ്റെയും നേവിയുടെയും കപ്പലുകള്‍ ഇവിടേക്ക് തിരിച്ചിട്ടുണ്ട്. അതിനിടെ, കടലില്‍ കുടങ്ങിയ 33 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 70ഒാളം പേരുമായി രക്ഷാപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരെ കരക്കെത്തിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.