ഇന്ന് ലോക എയ്ഡ്സ് ദിനം. എച്ച്ഐവിക്കും എയ്ഡ്സിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കാനും രോഗം ബാധിച്ച് മരിച്ചവരെ ഓര്‍മ്മിക്കാനുമുള്ള ദിവസമാണ് ഡിസംബര്‍ ഒന്ന്. എച്ച്ഐവി ബാധിച്ചവര്‍ക്ക് പിന്തുണ നല്‍കുകയെന്ന ഉദ്ദേശ്യവും എയ്ഡ്സ് ദിനാചരണത്തിന്റെ പിന്നിലുണ്ട്.സംസ്ഥാനത്ത് എയ്ഡ്സിനിടയാക്കുന്ന എച്ച്.ഐ.വി ബാധിച്ചവരുടെ എണ്ണം പടിപടിയായി കുറയുന്നതായി കണക്കുകള്‍ സൂചിപ്പികകുന്നു. 2006 ലും 2007 ലും നാലായിരത്തോളം പേരെ എച്ച്.ഐ.വി ബാധിച്ചിരുന്നു. ഇക്കൊല്ലം ഒക്ടോബര്‍ 31 വരെ 1071 പേര്‍ക്കു മാത്രമാണ് രോഗബാധയുണ്ടായത്. കേരള എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും എട്ടോളം സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്നുള്ള സംഘടിത ബോധവത്കരണമാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം ഗണ്യമായി കുറയാന്‍ കാരണം.