ഇറ്റനഗര്‍: സ്കൂള്‍ വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി ശിക്ഷിച്ച അധ്യാപികമാരുടെ നടപടി വിവാദത്തില്‍. അരുണാചല്‍ പ്രദേശിലാണ് സംഭവം. പാപ്പും പരെ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ വിദ്യാര്‍ഥിനികള്‍ക്കാണ് ക്രൂരമായ നടപടിക്ക് വിധേയരായത്.
ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന 88 വിദ്യാര്‍ഥിനികളെയാണ് വിവസ്ത്രരാക്കി ശിക്ഷിച്ചത്. നവംബര്‍ 27നു വിദ്യാര്‍ഥിനികള്‍ ഇക്കാര്യം വിദ്യാര്‍ഥി സംഘടനയെ അറിയിച്ചതോടെയാണ് വിവാദ സംഭവത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്തു.