കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥികളെ കുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ മൂന്ന് ബസ് ജീവനക്കാരെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പതിവായി ബസില്‍ കയറ്റാത്തത് ചോദ്യം ചെയ്തതില്‍ കുപിതരായാണ് ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.
ബസ് ക്ലീനര്‍ പൂച്ചാക്കല്‍ പനവേലില്‍ ലക്ഷംവീട് താഹില്‍ മന്‍സിലില്‍ അബ്ദുല്‍ താഹിര്‍(22), കണ്ടക്ടര്‍ പാണാവള്ളി തച്ചാപറമ്പില്‍ നികര്‍ത്തില്‍ അഭിജിത്(22), ഡ്രൈവര്‍ അരൂര്‍ വടുതല പുതിയ പുരയ്ക്കല്‍ അജീഷ് (26) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അബ്ദുല്‍ താഹിറാണ് ഒന്നാം പ്രതി. മറ്റുള്ളവര്‍ രണ്ടും മൂന്നും പ്രതികളാണ്. ചേര്‍ത്തല സ്വദേശികളായ അതുല്‍ (20), അരുണ്‍ (20), ഗോകുല്‍ (20), അഭിജിത്ത് (20), വിഷ്ണുരാജ് (20), ഗൗതംകൃഷ്ണ (20), ജ്യോതിഷ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.