തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനമെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച ഹോം നേഴ്സ് അറസ്റ്റില്‍. മൂവാറ്റുപുഴ മാറാടി മങ്കുഴി സ്വദേശി ഷാജുമോന്‍ (31) ആണ് സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. കഞ്ചാവുകേസില്‍ ഒന്നരവര്‍ഷത്തെ ജയില്‍ ശിക്ഷയനുഭവിച്ചയാളാണിയാള്. തെറിവിളി നടത്തിയ സംഭവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴേ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
എന്നാല്‍ പിന്നീട് ഇയാളെ സൈബര്‍സെല്‍ സഹായത്തോടെയാണ് കണ്ടെത്തുകയായിരുന്നു. ആലുവ പൂക്കാട്ടുപടിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഹോം നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തേയും ഇത്തരത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിടുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നു.