ഹെെദരാബാദ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ് ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റിനായി ഇന്ന് രാവിലെ ഹെെദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവാന്‍കയ്ക്ക് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. സമ്മിറ്റിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇവാന്‍ക, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എന്നിവര്‍ പങ്കെടുക്കും.