ന്യൂഡല്‍ഹി: ഹാദിയ കേസ് ഇന്ന് വൈകീട്ട് മൂന്നിന് ശേഷം സുപ്രീം കോടതി പരിഗണിക്കും. കേസിൽ ഹാദിയയുടെ മൊഴി കോടതി ഇന്ന് കേൾക്കും. ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാനും ഡൽഹിയിലുണ്ട്. കനത്ത സുരക്ഷയിലാണ് കേരള ഹൗസിൽ നിന്ന് ഹാദിയയെ സുപ്രീം കോടതിയിൽ എത്തിക്കുക.
അതേ സമയം ആശയങ്ങള്‍ നിരുപാധികം അടിച്ചേല്‍പ്പിക്കപ്പെട്ട ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ ഐ എ സുപ്രീകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍തോതില്‍ ആശയം അടിച്ചേല്‍പ്പിക്കപ്പെടലിന് വിധേയമാക്കപ്പെട്ടതിനാല്‍ വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാവില്ലെന്നതാണ് എന്‍ ഐ എ നിലപാട്.