കൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല പത്രപ്രവര്‍ത്തകനുമായ കെ എ ഭാനുപ്രകാശ് (88) അന്തരിച്ചു.
മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യകാല വാണിജ്യ ലേഖകനാണ് ഭാനുപ്രകാശ്. മട്ടാഞ്ചേരിയില്‍ ദീനബന്ധു പത്രത്തിൻ്റെ വാണിജ്യ ലേഖകനായിരുന്നു ഇദ്ദേഹം. സാമൂഹ്യരംഗത്തും രാഷ്ട്രീയത്തിലും സജീവമായിരുന്ന ഭാനുപ്രകാശ് മട്ടാഞ്ചേരിയിലെ ആദ്യകാല തൊഴിലാളി സമൂഹം നേരിട്ടിരുന്ന നിരവധി ചൂഷണങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ എഴുതി.
ഇദ്ദേഹം എറണാകുളം ജില്ലയിലെ പള്ളുരുത്തി വെളിയില്‍ എസ്ഡിപിവൈ റോഡില്‍ ചിത്തിരയിലായിരുന്നു താമസം.