ചെന്നൈ: പരീക്ഷയില്‍ കോപ്പിയടിച്ചു എന്നാരോപിച്ച് അധ്യാപകന് മോശമായി പെരുമാറിയതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജ് ഹോസ്റ്റലിനു തീയിട്ടു.
ചെന്നൈ സത്യഭാമ യൂണിവേഴ്സിറ്റിയിലാണ് സംഭവം. ഒന്നാം വര്‍ഷ ബി എസ് സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായ രാഗമോണിക്കയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കോളേജില്‍ സംഘര്ഷമാവുകയാണ്. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കോളേജിൻ്റെ ഹോസ്റ്റലിനു തീയിട്ടു.
ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് രാഗമോണിക്ക. നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണ് സത്യഭാമ. സംഘര്‍ഷം രൂക്ഷമായതോടെ കനത്ത സുരക്ഷയാണ് കോളേജില്‍ ഒരുക്കിയിരിക്കുന്നത്.
