ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പിതാവ് അശോകന് നല്കിയ ഹരജി സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഈ മാസം 27-ന് ഹാദിയയെ ഹാജരാക്കുന്നത് അടച്ചിട്ട കോടതിയിലാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അശോകന് വീണ്ടും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകിയിരുന്നു. കുടുംബത്തിൻ്റെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുക്കണമെന്നും അശോകന് അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നു.