മലപ്പുറം: സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദ കേടാണെന്നും മണി പറഞ്ഞു. മലപ്പുറം വണ്ടൂരില്‍ സിപിഎമ്മിൻ്റെ ഏരിയ സമ്മേളനത്തിൻ്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തോമസ് ചാണ്ടി വിഷയത്തില്‍ ഇരു പാര്‍ട്ടി പത്രങ്ങളുടെയും മുഖ പ്രസംഗങ്ങളിലൂടെ സിപിഎമ്മും സിപിഐയും പരസ്പരം നടത്തിയ പോര്‍വിളികളുടെ വിവാദം കെട്ടടങ്ങും മുമ്പെയാണ് എംഎം മണിയുടെ പ്രസ്താവന. സിപിഐയ്ക്ക് മുന്നണി മര്യാദയില്ലെന്നും എംഎം മണി പ്രസംഗത്തില്‍ പറഞ്ഞു.