ചവറ: സി.പി.എം.-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുവിഭാഗത്തിലെയും നിരവധിപേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. കല്ലേറില്‍ ചവറ സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പടെ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. സി.പി.എം. ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന ബഹുജന റാലിക്കിടയിലേക്ക് എസ്.ഡി.പി.ഐ. വാഹനജാഥ കടന്നുവന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്.