ന്യൂഡൽഹി: അപ്പോളോ ആശുപത്രിയുടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ലൈസന്‍സ് കെജ്രിവാള് സര്‍ക്കാര്‍ താത്കാലികമായി റദ്ദാക്കി. ജനുവരി 5 വരെയാണ് ലൈസന്‍സ് റദ്ദാക്കിയത്.ആശുപത്രിയുമായി ബന്ധപ്പെട്ട് വൃക്ക റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് ലൈസന്‍സ് റദ്ദാക്കിയത്. ഒരു മാസം ശരാശരി 15 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ അപ്പോളോ ആശുപത്രിയില്‍ നടക്കുന്നുണ്ട്. ആശുപത്രിയിലെ ജീവനക്കാര്‍ ആരും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ലൈസന്‍സ് റദ്ദാക്കിയതിനെതിരെ ആശുപത്രി മാനേജ്മെന്റ് അപ്പീല്‍ നല്കാന് തീരുമാനിച്ചു. പാവപ്പെട്ടവരെ പണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വൃക്ക വില്ക്കാന് ആശുപത്രിയിലെത്തിക്കുന്ന സംഘം പ്രവര്‍ത്തുക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.