പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. എന്‍ ആര് എച്ച് എം ഫണ്ടിൽ നിന്നുള്ള അഞ്ചര കോടി രൂപ വിനിയോഗിച്ചാണ് പഴയ ആശുപത്രി മന്ദിരം പുതുക്കി പണിതത്. തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുന്നതിനുള്ള ചികിത്സാ ഉപകരണങ്ങളും ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
സന്നിധാനത്തെ പഴയ ആശുപത്രിയില്‍ പരിമിതമായ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്. വര്‍ഷംതോറുമുള്ള തീര്‍ത്ഥാടകരുടെ വര്‍ധനവ് പരിഗണിച്ചാണ് ആശുപത്രി നവീകരിക്കണത്തിലേക്കെത്തിച്ചത്. ആംബുലന്‍സ്, അത്യാഹിത വിഭാഗം, ഓപ്പറേഷന് തിയേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ പുതിയ ആശുപത്രി കെട്ടിടത്തിലുണ്ട്. ശബരിമലയിലെത്തുന്ന അയ്യപ്പന്മാര്ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് ഇക്കുറി സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. അത്യാഹിത വിഭാഗം ഓപ്പറേഷന് തീയറ്റര്‍ തുടങ്ങി ആധുനിക സൗകര്യങ്ങളോടെ സന്നിധാനത്ത് സര്‍ക്കാര്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം നിര്‍വഹിച്ചു.
1692 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായുള്ള കെട്ടിടം റെക്കോര്‍ഡ് സമയമായ ആറ് മാസം കൊണ്ട് പൂര്‍ത്തീകരിച്ചു. കേന്ദ്ര ഫണ്ടില്‍ നിന്നുള്ള 25 ലക്ഷം അടക്കം 53 ലക്ഷം രൂപ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി അനുവദിച്ചിട്ടുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും സംഭാവനയായും ഉപകരണങ്ങള്‍ നല്കി. 2 ഹൃദ്രോഗ വിദ്ധധര് ഉള്‍പ്പടെ 10 ഡോക്ടര്‍മാരുടെ സേവനം മണ്ഡലക്കാലത്ത് ആശുപത്രിയിലുണ്ടാകും.