കൊട്ടാരക്കര: അമ്പലക്കര പട്ടേരിമുക്കിന് സമീപം കട നടത്തുന്ന അനില്‍ലാല്‍ എന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സംഘാഗങ്ങളില്‍ നാലുപേരെ കൊട്ടാരക്കര സി. ഐ എ.ഒ അനിലിന്റെ നേ തൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. അനി ല്ലാന്റെ കുടുംബവും അ നീഷിന്റെ കുടുംബവും ത മ്മില്‍ മുന്‍ വൈരാഗ്യം ഉ ണ്ടായിരുന്നു. ഇതേ തുടര്‍ ന്ന് അനീഷ് സുഹൃത്തുക്കളായ അച്ചു (21) ജിത്തു എ സ്സ്.സുഗതന് (23), സാന്‍ ജോ.ജോണ്സന്(24), ഷാ ജു(29) എന്നിവര്‍ക്ക് കുറ്റകൃ ത്യം ചെയ്യുന്നതിലേക്ക് 50000 രൂപാ നല്‍കാമെന്ന് പറഞ്ഞുറപ്പിക്കുകയും മുന്‍ കൂറായി 5000 രൂപാ നല്കു കയും ചെയ്ത് അനിലിനെ ആക്രമിക്കുവാന്‍ ക്വോട്ടേ ഷന് കൊടുക്കുകയായിരുന്നു.
ആക്രമണത്തിന് ഇരയായ അനില്‍ലാലിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടര്‍ന്ന് മെഡി ക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും ചെ യ്തു. ക്വോട്ടേഷന്‍ നിര്ദ്ദേ ശം നല്കിയ അനീഷ് ഒളിവിലാണ്.