മുംബൈ: മഹാരാഷ്ട്ര പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വിമുക്ത സംസ്ഥാനമാകുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി.
2018 മാര്‍ച്ചോടെ മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണമായി ഒഴിവാക്കുമെന്ന് പരിസ്ഥിതിമന്ത്രി രാംദാസ് കദം പറഞ്ഞു.
സ്വകാര്യ ഓഫീസുകളിലും പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ടുവരുന്നത് വിലക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. പ്ലാസ്റ്റിക്കിനു പകരം പേപ്പര്‍, തുണി ബാഗുകള്‍ വിപണിയില്‍ സജീവമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.