അമേരിക്കയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മൂന്നു വയസുകാരി ഇന്ത്യൻ വംശജയായ മൂന്നു വയസ്സുകാരി ഷെറിൻ്റെ വളർത്തമ്മ സിനി മാത്യുവിനെ പോലീസ് അറസ്റ് ചെയ്തു.
എന്നാൽ ഷെറിന് മാത്യുവിന്റെ മരണത്തില്‍ പങ്കില്ലെന്ന് മുൻപ് മൊഴി കൊടുത്തിരുന്നു സിനി മാത്യൂസ്. മൃതദേഹം വീട്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുവാന്‍ താന്‍ സഹായിച്ചിട്ടില്ലെന്നും അവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ മാസം ഏഴിന് കാണാതായ കുട്ടിയുടെ മൃതദേഹം പിന്നീട് വീടിന് സമീപമുള്ള കലുങ്കിന് അടിയില്‍ നിന്നും കണ്ടെത്തിയിരുന്നു.പാല്‍കുടിക്കാത്തതിനെത്തുടര്‍ന്ന് വളര്ത്തച്ഛന് വെസ്ലീ മാത്യു കുട്ടിയെ പുലര്‍ച്ചെ മൂന്ന് മണിക്ക് വീടിന് പിന്നിലെ മരത്തിന്റെ ചുവട്ടില്‍ നിര്‍ത്തിയ ശേഷമാണ് കാണാതായത് എന്നാണ് വെസ്ലിയുടെ ആദ്യ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് മൃതദേഹം ലഭിച്ചശേഷം പാല് ശ്വാസകോശത്തില്‍ കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും മൊഴി മാറ്റി നല്‍കുകയും ചെയ്തിരുന്നു.
മണിക്കൂറുകളോളമാണ് സിനിയെ പോലീസ് ചോദ്യം ചെയ്തത്. രണ്ടു വര്‍ഷം മുമ്പാണ് എറണാകുളം സ്വദേശികളായ വെസ്ലി മാത്യുവും ഭാര്യ സിനിയും ബീഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്.