വട്ടിയൂര്‍ക്കാവ്: കെപിസിസി അംഗവും കോണ്‍ഗ്രസ് കര്‍ഷക സംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന സക്കീര്‍ തൈക്കൂട്ടത്തില്‍ (50) വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പന്തളം സ്വദേശിയായ സക്കീര്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ വീടെടുത്ത് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തിയത്. രാവിലെ സുഹൃത്തുക്കളും ഡ്രൈവറും മൊബൈലില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് സംശയം തോന്നി വീട്ടിലെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.