തിരുവനന്തപുരം:ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ സി.പി.എം കൈവിട്ടു. രാജിയില്‍ സ്വയം തീരുമാനം എടുക്കണമെന്ന് തോമസ് ചാണ്ടിയോട് മുന്നണി നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന.
അതേസമയം, രാജി ആവശ്യം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇവര്‍ ചാണ്ടിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്