പുത്തൂര്‍: കുളക്കട ഗ്രാമ പഞ്ചായത്തിൻ്റെ അനാസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട് പുത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ എല്‍.പി.എസിൻ്റെ കുരുന്നുകള്‍ സ്കൂളിൻ്റെ മുന്‍പിലുള്ള റോഡിൻ്റെ വശങ്ങലിലുള്ള കൊടുംകാടുകള്‍ വൃത്തിയാക്കി. പുത്തൂര്‍ ഏനാത്ത് റോഡിൻ്റെ സമീപം സ്ഥിതി, ചെയ്യുന്ന റോഡിൻ്റെ മുന്നില്‍ നാളുകളായി കാടുപിടി ച്ച് കിടക്കുന്ന റോഡ് വഴിയാത്രകാര്‍ക്കും, കുട്ടികള്‍ ക്കും ഭീതി പരത്തിയിരുന്നു. പാമ്പുകളുടെയും തെരുവുനായിക്കളുടെയും ഒരു വിരഹകേന്ദ്രമായിരുന്നു ഈ കാടുകള്‍. ഇവിടെ കോഴി വേയ്സ്റ്റ് പോലുള്ള മാലിന്യങ്ങള്‍ തള്ളിയത് കൊണ്ട് ഉണ്ടായ ദുര്‍ഗന്ധം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അ വസ്ഥയിലായിരുന്നു. ഈ വിവരങ്ങള്‍ നിരവധി തവണ കുളക്കട ഗ്രാമപഞ്ചായത്തിൻ്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഈ ശോചനിയാവസ്ഥയ്ക്ക് ഒരു മാറ്റവും വന്നില്ല. അതിനാല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ സ്കൂളിനോട് ചേര്‍ന്നുള്ള കാടുകള്‍ വെട്ടിതെളിച്ചത്.
