കൊട്ടാരക്കര: ഒരാഴ്ചയ്ക്കുള്ളില്‍ അപകടമരണം അഞ്ച്. ഈ ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന മൂന്ന് അപകടങ്ങളും കെ.എസ്.ആര്.ടി.സി ബസായിരുന്നു. ഇന്നലെ എം.സിറോഡില്‍ നടന്ന അപകടത്തില്‍ ഓട്ടോറിക്ഷയാത്രക്കാരി മരിച്ച സംഭവത്തില്‍ അമിത വേഗത്തില്‍ എത്തിയ കെ.എസ്.ആര്.ടി.സി ബസ് മറ്റോരു വാഹനത്തെ മറികടക്കവെ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഗതാഗത നിയമ ലംഘനം നടത്തി വാഹനം ഓടിച്ച 112 പേരുടെ ലൈസൻസാണ് കഴിഞ്ഞമാസം സസ്പെൻ്റ് ചെയ്തത്. നിയമങ്ങൾ കർശനമാക്കിയിട്ടും അപകടങ്ങൾക്ക് കുറവില്ല.