കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മാസങ്ങളോളം നീണ്ട അന്വേഷണങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ അവസാനമാകുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതലായി ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. എങ്കിലും കുറ്റപത്രത്തില്‍ പഴുതുകള്‍ ഒഴിവാക്കാനുള്ള സൂക്ഷ്മപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
കേസുമായി നേരിട്ടു ബന്ധമുള്ള പള്‍സര്‍ സുനി ഉള്‍പ്പെടെ ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ദിലീപ് ഏഴാം പ്രതിയായേക്കുമെന്നാണ് സൂചന. സാങ്കേതികമായ ചില കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നല്കാന് വൈകുന്നതെന്നും ഡിജിപി ബെഹ്റ പറഞ്ഞു.