തിരുവനന്തപുരം: ഉടൻ സംപ്രേഷണം അരംഭിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ ടെലിവിഷന്‍ ഷോയിൽ വീണ ജോര്‍ജ് എം.എല്‍.എയാണ് അവതാരക. പ്രധാനമായും ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്ന നാം മുന്നോട്ട് എന്ന് പേരിട്ടിരിക്കുന്ന ഷോ മറ്റ് ചില ചാനലുകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തിക്കും. 22 മിനിറ്റാണ് പരിപാടിയുടെ ദൈര്‍ഘ്യം.
തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഒരുക്കുന്ന സെറ്റിലായിരിക്കും ഷോയുടെ ചിത്രീകരണം. ഷോയുടെ ഏാതാനും ഭാഗങ്ങള്‍ ചിത്രീകരണം കഴിഞ്ഞു. ഉടന്‍ സപ്രേക്ഷണം ആരംഭിക്കും. സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡവലപ്മെൻ്റെ ഓഫ് ഇമേജിംഗ് ടെക്നോളജി (സിഡിറ്റ്) ആണ് ഷോയുടെ നിര്‍മ്മാണം.
ഓരോ എപ്പിസോഡിലും ഓരോ വിഷയമായിരിക്കും പ്രതിപാദിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി ഉണ്ടാകും. പാനല്‍ അംഗങ്ങള്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകര്രും പരിപാടിയുടെ ഭാഗമാകും. മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭാഗവും പരിപാടിയില്‍ ഉണ്ടാകും. പാനല്‍ അംഗങ്ങളും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും.