മുക്കം: ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കം എരഞ്ഞിമാവില്‍ സമരസമിതിയും പോലീസും തമ്മില്‍ സംഘർഷം. സംഘർഷത്തിൽ സമരക്കാര്‍ ഗെയില്‍ അധികൃതരുടെ വാഹനങ്ങളും കെ.എസ്.ആര്.ടി.സി ബസുകളും തല്ലി തകര്‍ത്തു. ഒട്ടേറെ പേരെ പോലീസ് കസ്റ്റടിയിൽ എടുത്തിട്ടുണ്ട്. കീഴുപറമ്പ്, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
രാവിലെ ഗെയില്‍ ഉദ്യോഗസ്ഥരുമായെത്തിയ വാഹനം പൈപ്പ് ലൈന്‍ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷത്തിൻ്റെ തുടക്കം. ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങുന്നതിന് മുമ്പേയാണ് വാഹനത്തിൻ്റെ ചില്ല് അടിച്ചു തകര്‍ത്തത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി. സമരപന്തല്‍ പൊളിച്ച് നീക്കുകയും ചെയ്തു.
സംഘര്‍ഷം രൂക്ഷമായതോടെ രണ്ട് കെ.എസ്.ആര്.ടി.സി ബസുകള്‍ സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. മാനന്തവാടിയില്‍ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ്സിൻ്റെ ചില്ല് തകര്‍ക്കുകയും ടയര്‍ കുത്തിക്കീറുകയും ചെയ്തു. കോഴിക്കോട് നിന്നും നിലമ്പൂര്‍ക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസിൻ്റെ ചില്ലും തകര്‍ത്തു. ഒരു പോലീസ് വാഹനത്തിൻ്റെ ചില്ലും തകര്‍ത്തിട്ടുണ്ട്. റോഡിന് നടുവില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചതോടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.