ന്യൂഡൽഹി: ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹാദിയയുടെ വിവാഹം റദ്ദു ചെയ്തത് ചോദ്യം ചെയ്ത് ഭർത്താവ് ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.
കൂടാതെ, ഷെഫിൻ ജഹാന് ഭീകരബന്ധമുണ്ടെന്ന് ആരോപിച്ച് ഹാദിയയുടെ പിതാവ് അശോകൻ സമർപ്പിച്ച ഹർജിയും ഇന്ന് പരിഗണിച്ചേക്കും.