പേരൂര്‍ക്കട: പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവും പോലീസുകാരനും അറസ്റ്റില്‍.
മുട്ടട ചാരുവിളകത്ത് വീട്ടില്‍ സദാനന്ദന്‍നഗറില്‍ നിതിന്‍ വില്‍സണ്‍(24) സിറ്റി പോലീസ് കണ്ട്രോള് റൂമിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന പിരപ്പന്‍കോട് ആശ ഭവനില്‍ അഭിലാഷ്(42) എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ നിതിൻ ആനയറ സ്വദേശിയായ പെണ്കുട്ടിയുംമായി പ്രണയത്തിലായിരുന്നു.വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ നിതിന്‍ മൊബൈലില്‍ പകര്‍ത്തി.
എന്നാല്‍ ചിത്രങ്ങള്‍ കൈക്കലാക്കിയ ഇയാള്‍ പിന്നീട് പെണ്‍കുട്ടിയെ ഇതുപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ചിത്രങ്ങള്‍ തിരികെ ലഭിക്കാനായി ഒരു സുഹൃത്ത് മുഖേനയാണ് പോലീസുകാരനായ അഭിലാഷ് കേസില്‍ ഇടപെടുന്നത്.
നിതിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ അഭിലാഷ് ചിത്രങ്ങള്‍ വാങ്ങിയ ശേഷം ഈ ചിത്രങ്ങളുപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
തനിക്ക് കീഴടങ്ങിയില്ലെങ്കില്‍ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. നിതിനെയും പിന്നാലെ ഞായറാഴ്ച വെളുപ്പിനെ അഭിലാഷിനെയും അറസ്റ്റ് ചെയ്തു.