കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂളില്‍ അദ്ധ്യാപകരുടെ പീഡനം മൂലം ആത്മഹത്യക്കു ശ്രമിച്ച കുട്ടി മരണപ്പെട്ട സംഭവത്തിൽ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം ട്രിനിറ്റി സ്കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കുട്ടിയുടെ മരണത്തിന് ഉത്തരവാദി ആയവരെ അറസ്റ്റ് ചെയ്യാത്തതിലും കെ.എസ്.യു ജില്ലാ ഭാരവാഹികളടക്കമുള്ളവരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് മര്‍ദ്ധിച്ചതിലും പ്രതിഷേധിച്ച് നാളെ (24-10-2017) കൊല്ലം ജില്ലയില്‍ കെ.എസ്.യു വിദ്ധ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡൻ്റ് വിഷ്ണു വിജയൻ അറിയിച്ചു.