തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സഹകരണസംഘത്തില്‍ ജീവനക്കാരുടെ നിക്ഷേപത്തിൻ്റെ രണ്ട് കോടിയുമായി സെക്ഷന്‍ ഓഫീസര്‍ മുങ്ങി. സെക്രട്ടേറിയറ്റില്‍ രണ്ട് സഹകരണ സംഘങ്ങളാണുളളത്. കോണ്‍ഗ്രസിൻ്റെ നേതൃത്വത്തിലുളള സെക്രട്ടേറിയറ്റ് അസോസിയേഷന് നയിക്കുന്ന ഹൗസിംഗ് സഹകരണ സംഘവും സിപിഎമ്മിൻ്റെ നേതൃത്വത്തിലുളള എംപ്ലോയീസ് അസോസിയേഷന് നയിക്കുന്ന സ്റ്റാഫ് സഹകരണ സംഘവും. ഇതില്‍ കോണ്‍ഗ്രസ് അസോസിയേഷൻ്റെ ഹൗസിംഗ് സഹകരണ സംഘത്തിലാണ് വെട്ടിപ്പ് നടന്നത്.
സെക്ഷന്‍ ഓഫീസറും സംഘം സെക്രട്ടറിയുമായ രവീന്ദ്രന് വ്യാജരേഖ ചമച്ച് വെട്ടിപ്പ് നടത്തി മുങ്ങിയത്. വെട്ടിപ്പ് പുറത്തായതോടെ നിക്ഷേപം തിരിച്ചുകിട്ടുമോ എന്ന പരിഭ്രാന്തിയിലാണ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍. സംഘത്തില്‍ 180 കോടി നിക്ഷേപമുണ്ട്. 180 കോടിയും ജീവനക്കാര്‍ക്ക് വായ്പ നല്‍കിയിരിക്കുകയാണ്. ജീവനക്കാര്‍ക്ക് മാത്രമേ വായ്പ നല്‍കാവൂ എന്നാണ് സംഘത്തിൻ്റെ നിയമം. എന്നാല്‍ സംഘം സെക്രട്ടറി സെക്രട്ടേറിയറ്റിന് പുറത്തുള്ള 16 പേരുടെ പേരില്‍ വായ്പ നല്‍കിയതായി രേഖയുണ്ടാക്കി കോടികള്‍ തട്ടിയെടുക്കുകയായിരുന്നു. ഇതിനായി 16 വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി 10 ലക്ഷം മുതല്‍ 15 ലക്ഷം വരെ പല പേരുകളില്‍ പല പ്രാവശ്യമായിട്ടാണ് വായ്പ എടുത്തിരിക്കുന്നത്.