ഓയൂര്‍: കായികാധ്യാപകനെ അടുതല പാലത്തിന് സമീപത്ത് വെച്ച് ഗുണ്ടകള്‍ മോഷണത്തിനിടെ ക്രൂരമായി മര്‍ദ്ദിച്ചു. കായികാധ്യാപകനും കൊല്ലം ജില്ലാ വോളിബോള്‍ അസോസിയേഷൻ്റെ റഫറി പാനനിലുമുള്ള പൂയപ്പള്ളി മരുതമണ്‍പള്ളി സ്വദേശി ശരത്ചന്ദ്രനാണ് (28) ഇന്നലെ വൈകിട്ടുണ്ടായ ഗുണ്ടാ ആക്രമണത്തിനിരയായത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമണത്തിന് നേതൃത്വം നല്തിയത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ശരത്ചന്ദ്രനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും അദ്ദേഹത്തിൻ്റെ മാലയും മോതിരവും മോഷ്ടിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാക്കൾ ബൈക്കില്‍ കയറി രക്ഷപെട്ടു. പിന്നിട് ആളുമാറിയതായി പറഞ്ഞ് ക്ഷമ ചോദിക്കാനെന്ന വ്യാജേന ശരത്ചന്ദ്രൻ്റെ പിന്നാലെ ചെന്ന് വീണ്ടും ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ ആക്രമികള്‍ രക്ഷപെട്ടു ഓയൂരില്‍ എത്തി ഒരു മുട്ടക്കട അടിച്ചു തകര്‍ത്തു.
രണ്ട് സംഭവത്തെയും തുടര്‍ന്ന് പൂയപ്പള്ളി പോലീസ് കേസേടുത്തു.