തിരുവന്തപുരം: സോളാർ അന്വേഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ച വന്നിട്ടുണ്ടെങ്കിൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വവും തനിക്കാണെന്നും അതിന് എന്ത് ശിക്ഷ വേണമെങ്കിലും താൻ ഏറ്റുകൊള്ളാമെന്നും ഡിജിപി എ.ഹോമചന്ദ്രൻ പോലീസ് മേധവിയെയും ആഭ്യന്തര അഡീഷ്ണൽ ചീഫ് സെക്രട്ടറിയെയും കത്തിലൂടെ അറിയിച്ചു. മറ്റ് ഉദ്യോഗസ്ഥരെ ബലിയാടക്കരുതെന്നും അദ്ദേഹം കൂട്ടിചേർത്തു.
സോളാർ അന്വേഷണത്തിൽ പിഴവുണ്ടായെന്ന പേരിൽ ഹേമചന്ദ്രനെ ഫയർഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നും കെ.എസ്.ആർ.ടി.സി എംഡിയായി നിയമിച്ചിരുന്നു. ഇത് കൂടതെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെയും ക്രമസ്ഥാന ചുമതലയിൽ നിന്ന് മാറ്റിയിരുന്നു.